സാമ്പത്തിക പരിഷ്കാരങ്ങളില്‍ അമേരിക്കയ്ക്ക് പങ്കില്ലെന്ന് പ്രധാനമന്ത്രി

September 29, 2012 ദേശീയം

ന്യൂഡല്‍ഹി: ഇന്ത്യയില്‍ അടുത്തകാലത്ത് വരുത്തിയ സാമ്പത്തിക പരിഷ്കാരങ്ങളില്‍ അമേരിക്കയ്ക്ക് യാതൊരു പങ്കുമില്ലെന്ന് പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗ് പറഞ്ഞു. സ്വതന്ത്രരാജ്യമായ ഇന്ത്യയില്‍ മറ്റൊരു രാജ്യത്തിനും ഏകാധിപത്യത്തോടെ ഭരിക്കാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സാമ്പത്തിക പരിഷ്കാരങ്ങള്‍ ക്രമത്തിന് നടപ്പിലാക്കിക്കൊണ്ടിരിക്കും. രാജ്യത്ത് നേരത്തെ തെരഞ്ഞെടുപ്പ് നടക്കുന്ന പ്രചാരണവും മന്‍മോഹന്‍ സിംഗ് നിഷേധിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം