ഇന്ത്യയിലെ വിമാനത്താവളങ്ങള്‍ മിക്കതും ലൈസന്‍സില്ലാത്തവ!

October 22, 2010 ദേശീയം,മറ്റുവാര്‍ത്തകള്‍

മുംബൈ: ഇന്ത്യയിലെ അറുപതോളം വിമാനത്താവളങ്ങള്‍ ലൈസന്‍സില്ലാതെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് റിപ്പോര്‍ട്ട്. 87 വിമാനത്താവളങ്ങളില്‍ 16 എണ്ണം മാത്രമാണ് ലൈസന്‍സോടെ പ്രവര്‍ത്തിക്കുന്നത്.ഇവയില്‍ മിക്കതും അന്താരാഷ്ട്രീയ നിലവാരമുളളവയാണ്. ചെന്നൈ, കൊല്‍ക്കത്ത, ഗോവ, അഹമ്മദാബാദ് എന്നീ പ്രമുഖ വിമാനത്താവളങ്ങള്‍ ചട്ടമനുശ്രിത ലൈസന്‍സില്ലാത്തവയാണ്.ലൈസന്‍സില്ലാതെ വിമാനം നിലത്തിറക്കാനോ പറക്കാനോ സ്ഥലമുപയോഗിക്കരുതെന്ന എയര്‍ക്രാഫ്റ്റ് നിയമത്തിനു വിരുദ്ധമായാണ് വിമാനത്താവളങ്ങളുടെ നടപടി. സുരക്ഷാകാരണങ്ങള്‍ മുന്‍നിര്‍ത്തിയാണ് വിാനത്താവളങ്ങള്‍ക്ക് ലൈസന്‍സ് ഡി.ജി.സി.എ നിര്‍ബന്ധമാക്കിയത്.അന്താരാഷ്ട്ര സേവനങ്ങള്‍ നടത്തുന്ന വിമാനത്താവളങ്ങള്‍ 2003നകം ലൈസന്‍സ് നേടണമെന്ന് അന്താരാഷ്ട്ര സിവില്‍ എവിയേഷന്‍ മാര്‍ഗ്ഗനിര്‍ദേശ രേഖ ഇറക്കിയിരുന്നു. ലൈസന്‍സില്ലാത്ത വിമാനത്താവളങ്ങളില്‍ അപകടം സംഭവിച്ചാല്‍ ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക നഷ്ടപരിഹാരം നല്‍കാതിരിക്കാമെന്നും വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. 2004ല്‍ ലൈസന്‍സിനായുളള ശ്രമങ്ങള്‍ ആരംഭിച്ചെങ്കിലും വേണ്ടത്ര ജോലിക്കാരില്ലാത്തതാണ് കാരണമെന്ന് ഡി.ജി.സി.എ വൃത്തങ്ങള്‍ അറിയിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം