ജസ്റ്റിസ് അല്‍തമാസ് കബീര്‍ സ്ഥാനമേറ്റു

September 29, 2012 പ്രധാന വാര്‍ത്തകള്‍

ന്യൂഡല്‍ഹി: ജസ്റ്റിസ് അല്‍തമാസ് കബീര്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസായി സ്ഥാനമേറ്റു. രാവിലെ പതിനൊന്നരയ്ക്ക് രാഷ്ട്രപതിഭവനിലായിരുന്നു സത്യപ്രതിജ്ഞ. സുപ്രീംകോടതിയുടെ മുപ്പത്തൊന്‍പതാമത്തെ ചീഫ് ജസ്റ്റിസാണ് ജസ്റ്റിസ് അല്‍തമാസ് കബീര്‍.

രാഷ്ട്രപതിഭവനില്‍നടന്ന ലളിതമായ ചടങ്ങില്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി സത്യവാചകം ചൊല്ലിക്കൊടുത്തു. ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരി, പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്, സ്ഥാനമൊഴിഞ്ഞ ചീഫ് ജസ്റ്റിസ് എസ്.എച്ച്. കപാഡിയ, യുപിഎ അധ്യക്ഷ സോണിയ ഗാന്ധി തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

ബംഗാളില്‍ ഐക്യമുന്നണി മന്ത്രിസഭയില്‍ അംഗമായിരുന്ന പ്രമുഖ തൊഴിലാളി യൂണിയന്‍ നേതാവ് ജഹാംഗീര്‍ കബീറിന്റെ മകനായി 1948 ജൂലൈ 19 നായിരുന്നു ജസ്റ്റിസ് കബീറിന്റെ ജനനം. അടുത്തവര്‍ഷം ജൂലൈ 19 വരെയാണ് സുപ്രീംകോടതിയില്‍ അദ്ദേഹത്തിന്റെ കാലാവധി.

കൂടുതല്‍ വാര്‍ത്തകള്‍ - പ്രധാന വാര്‍ത്തകള്‍