തമിഴ്‌നാട് സ്‌പീക്കര്‍ ഡി. ജയകുമാര്‍ രാജിവെച്ചു

September 29, 2012 ദേശീയം

ചെന്നൈ: തമിഴ്‌നാട് നിയമസഭാ സ്പീക്കര്‍ ഡി. ജയകുമാര്‍ രാജിവെച്ചു. ഡെപ്യൂട്ടി സ്പീക്കര്‍ പി ധനപാലന്‍ സ്പീക്കറിന്റെ താത്കാലിക ചുമതല വഹിക്കും. അസംബ്ലി സെക്രട്ടറി എ.എം.പി ജമാലുദീന്‍ ഇറക്കിയ പ്രസ്താവനയിലാണ് രാജിക്കാര്യം അറിയിച്ചത്.  മെയ് 2011-ല്‍ എ.ഐ.എ.ഡി.എം.കെ അധികാരത്തിലേറിയതു മുതല്‍ സ്പീക്കറായിരുന്നു. 1991-ലെ ജയലളിത മന്ത്രിസഭയില്‍ ഫിഷറീസ് മന്ത്രിയുമായിരുന്നു. രാജിക്കുള്ള കാരണം എന്താണെന്ന് വ്യക്തമാക്കിയിട്ടില്ല.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം