പരിശീലന വിമാനം തര്‍ന്ന് 2 മരണം

September 29, 2012 രാഷ്ട്രാന്തരീയം

ജക്കാര്‍ത്ത: ഇന്തൊനീഷ്യയില്‍ എയര്‍ഷോയ്ക്കിടെ പരിശീലന വിമാനം തകര്‍ന്നു വീണ് രണ്ട് മരണം. പൈലറ്റും മറ്റൊരാളുമാണ്  മരിച്ചത്. പടിഞ്ഞാറന്‍ ജാവയിലാണു സംഭവം. മൂന്നു സീറ്റുകള്‍ ഉളള ബ്രവോ എഎസ് 202 വിഭാഗത്തില്‍പ്പെട്ട വിമാനമാണു തകര്‍ന്നു വീണത്.  അഞ്ചു തവണ അഭ്യാസപ്രകടനം നടത്തിയ ശേഷമാണ് വിമാനം സമീപത്തെ വ്യോമസേന വെയര്‍ഹൗസ് കെട്ടിടത്തിനു സമീപം തകര്‍ന്നു വീണത്.

കൂടുതല്‍ വാര്‍ത്തകള്‍ - രാഷ്ട്രാന്തരീയം