ആഭ്യന്തര വിമാനയാത്രക്കാരുടെ എണ്ണത്തില്‍ വര്‍ധന

October 22, 2010 ദേശീയം,മറ്റുവാര്‍ത്തകള്‍

മുംബൈ: സമ്പദ്‌വ്യവസ്ഥയിലെ മുന്നേറ്റത്തിന്റെ
നേട്ടം ആഭ്യന്തര വിമാന കമ്പനികള്‍ക്കും. വ്യോമയാന മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം 2010 ജനുവരി -സെപ്തംബര്‍ കാലയളവില്‍ യാത്രക്കാരുടെ എണ്ണത്തില്‍ 18 ശതമാനം വര്‍ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഏകദേശം 58 ലക്ഷം യാത്രക്കാരുടെ വര്‍ധനയാണ് ഉണ്ടായത്.
മുന്‍ വര്‍ഷം ഇതേകാലയളവില്‍ 314.9 ലക്ഷം യാത്രക്കാര്‍ വിമാന കമ്പനികളുടെ സേവനം പ്രയോജനപ്പെടുത്തിയ സ്ഥാനത്ത് ഈ വര്‍ഷം 373.2 ലക്ഷം പേരാണ് പറന്നത്.
ആഭ്യന്തര വിമാന സര്‍വീസിന്റെ കാര്യത്തില്‍ ജറ്റ് എയര്‍വേയ്‌സ് തന്നെ മേധാവിത്വം തുടരുകയാണ്. ആകെ യാത്രക്കാരില്‍ 27 ശതമാനം പേരും ഉപയോഗപ്പെടുത്തിയത് ജറ്റ് എയര്‍വേയ്‌സിന്റെ സേവനമാണ്. കിങ് ഫിഷര്‍ എയര്‍ലൈന്‍സ് 19.9 ശതമാനം പങ്കാളിത്തം നേടിയപ്പോള്‍ എയര്‍ ഇന്ത്യയുടെ വിഹിതം 18.1 ശതമാനമായിരുന്നു.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം