ശ്രീപത്മനാഭ സ്വാമി ക്ഷേത്രം: 10 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കും

September 29, 2012 കേരളം

തിരുവനന്തപുരം: ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ സ്വത്തുക്കളുടെ മൂല്യനിര്‍ണയത്തെക്കുറിച്ച് 10 ദിവസത്തിനകം സുപ്രീംകോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് കോടതി നിയോഗിച്ച അമിക്യസ് ക്യൂറി ഗോപാല്‍ സുബ്രഹ്മണ്യം പറഞ്ഞു. കണക്കെടുപ്പ് വിലയിരുത്താനായി തിരുവനന്തപുരത്ത് എത്തിയതായിരുന്നു അദ്ദേഹം.   മുഖ്യമന്ത്രിയുമായി ഗോപാല്‍ സുബ്രഹ്മണ്യം  കൂടിക്കാഴ്ച നടത്തി. പത്മനാഭ സ്വാമി ക്ഷേത്രത്തിലെ സ്വത്ത് സംരക്ഷിക്കപ്പെടേണ്ടതാണെന്നും കണക്കെടുപ്പുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം