എം.എസ് മധുസൂദനന്‍ അന്തരിച്ചു

September 29, 2012 കേരളം

തിരുവനന്തപുരം: കേരളകൗമുദി എഡിറ്റര്‍ എം.എസ് മധുസൂദനന്‍ (68) തിരുവനന്തപുരത്ത് സ്വകാര്യ ആസ്പത്രിയില്‍ അന്തരിച്ചു. രോഗബാധിതനായ അദ്ദേഹം ദീര്‍ഘകാലമായി ചികിത്സയിലായിരുന്നു.

ഗീതാ മധുസൂദനനാണ് ഭാര്യ. വിശാഖ്  ജൂലി എന്നിവര്‍ മക്കളാണ്.  കേരളകൗമുദി സ്ഥാപക പത്രാധിപരായ കെ സുകുമാരന്റെയും മാധവി സുകുമാരന്റെയും പുത്രനാണ്. എം.എസ് മണി, പരേതനായ എം.എസ് ശ്രീനീവാസന്‍, എം.എസ് രവി എന്നിവര്‍ സഹോദരങ്ങളാണ്. അമേരിക്കയിലുള്ള മക്കള്‍ എത്തിയതിനുശേഷമേ സംസ്കാരം നടക്കുകയുള്ളു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം