പശ്ചിമബംഗാളില്‍ ടൂറിസ്റ്റ് ബസ്സ് മറിഞ്ഞ് ഏഴുപേര്‍ മരിച്ചു

September 30, 2012 ദേശീയം

കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ ബസ് മറിഞ്ഞ് ഏഴു പേര്‍ മരിച്ചു. ഹൂഗ്ളി ജില്ലയിലെ ഗൂരപില്‍ ദേശീയപാത രണ്ടിലായിരുന്നു അപകടം. താരാപീഠില്‍ നിന്നും കോല്‍ക്കത്തയിലേക്ക് വരികയായിരുന്ന ബസാണ് അപകടത്തില്‍പെട്ടത്. 11 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. താരാപീഠിലെ കാളിക്ഷേത്രം സന്ദര്‍ശിച്ച് മടങ്ങുകയായിരുന്ന ബിഹാറിലെ വൈശാലി ജില്ലയില്‍ നിന്നുള്ളവരാണ് അപകടത്തില്‍പെട്ടത്.

മുപ്പതോളം പേര്‍ ബസിലുണ്ടായിരുന്നു. പരിക്കേറ്റ 11 പേരെ സമീപമുള്ള ബുര്‍ദ്വാന്‍ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. ഇവരില്‍ ചിലരുടെ നില ഗുരുതരമാണ്. നിയന്ത്രണം നഷ്ടപ്പെട്ട ബസ് രണ്ടു തവണ കരണം മറിഞ്ഞതായി ദൃക്സാക്ഷികള്‍ പറഞ്ഞു.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം