ബോംബ് ഭീഷണി: ജയ്പൂരിലെ സാംഗനേര്‍ വിമാനത്താവളത്തില്‍ സുരക്ഷ ശക്തമാക്കി

October 1, 2012 ദേശീയം

ജയ്പൂര്‍: ബോംബ് ഭീഷണിയെ തുടര്‍ന്ന് ജയ്പൂരിലെ സാംഗനേര്‍ വിമാനത്താവളത്തില്‍ സുരക്ഷ ശക്തമാക്കി. ഇന്ന് വിമാനത്താവളം ബോംബ് വെച്ച് തകര്‍ക്കുമെന്ന് സോഷ്യല്‍ നെറ്റ്വര്‍ക്ക് സൈറ്റായ ഫേസ്ബുക്കില്‍ ഭീഷണി വന്നതായാണ് സുരക്ഷാ ഏജന്‍സികള്‍ക്ക് വിവരം ലഭിച്ചത്. എന്നാല്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. ഫേസ് ബുക്കില്‍ ഇത്തരമൊരു സന്ദേശം ആരോ അപ്ലോഡ് ചെയ്തതായി സുരക്ഷാ ഏജന്‍സികള്‍ക്ക് വിവരം ലഭിക്കുകയായിരുന്നു. മുന്‍കരുതല്‍ നടപടി എന്ന നിലയ്ക്കാണ് സുരക്ഷ ശക്തമാക്കിയിരിക്കുന്നത്. ഇന്നലെ മുതല്‍ തന്നെ വിമാനത്താവളത്തില്‍ പരിശോധനകള്‍ കര്‍ശനമാക്കിയിരുന്നു. ഭീഷണിയെക്കുറിച്ച് പോലീസും സൈബര്‍സെല്ലും അന്വേഷണം ഊര്‍ജ്ജിതമാക്കി.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം