നവരാത്രി വിഗ്രഹ ഘോഷയാത്ര 12 ന് ആരംഭിക്കും

October 1, 2012 ക്ഷേത്രവിശേഷങ്ങള്‍

നെയ്യാറ്റിന്‍കര: നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി പത്മനാഭപുരം കൊട്ടാരത്തില്‍ നിന്നും തിരുവനന്തപുരത്തേയ്ക്കുള്ള നവരാത്രി വിഗ്രഹ ഘോഷയാത്ര ഒക്ടോബര്‍ 12 ന് ആരംഭിക്കും. പത്മനാഭപുരം കൊട്ടാരവളപ്പിലെ തേവാരക്കെട്ട് സരസ്വതിദേവി, വേളിമല കുമാരസ്വാമി, ശുചീന്ദ്രം മുന്നൂറ്റിനങ്ക എന്നീ വിഗ്രഹങ്ങളാണ് എഴുന്നള്ളിക്കുന്നത്. 12 ന് രാവിലെ പത്മനാഭപുരം കൊട്ടാരത്തില്‍ നടക്കുന്ന ഉടവാള്‍ കൈമാറ്റത്തിനു ശേഷമാണ് ഭക്തിസാന്ദ്രമായ ഘോഷയാത്ര. കുഴിത്തുറ മഹാദേവ ക്ഷേത്രത്തില്‍ 12 നും നെയ്യാറ്റിന്‍കര ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തില്‍ 13 നും ഇറക്കിപൂജ നടത്തും. 14 ന് വിഗ്രഹങ്ങള്‍ തിരുവനന്തപുരത്തെത്തും. 15 നാണ് നവരാത്രിപൂജ ആരംഭിക്കുന്നത്.

കൂടുതല്‍ വാര്‍ത്തകള്‍ - ക്ഷേത്രവിശേഷങ്ങള്‍