ബിജെപി വോട്ടു കണ്ട്‌ വെള്ളമിറക്കേണ്ട: വി.മുരളീധരന്‍

October 22, 2010 കേരളം,മറ്റുവാര്‍ത്തകള്‍

കോട്ടയം: ബിജെപി വോട്ടു കണ്ട്‌ ആരും വെള്ളമിറക്കേണ്ടെന്നും മുന്നണികള്‍ വച്ച വെള്ളം വാങ്ങി വച്ചോളാനും ബിജെപി സംസ്‌ഥാന പ്രസിഡന്റ്‌ വി. മുരളീധരന്‍. ബിജെപി സ്‌ഥാനാര്‍ഥികള്‍ ഇല്ലാത്ത സ്‌ഥലങ്ങളില്‍ സ്വഭാവഗുണമുള്ളതും തീവ്രവാദ ബന്ധമില്ലാത്ത സ്വതന്ത്രന്‍മാര്‍ക്ക്‌ വോട്ടുചെയ്യാം. സ്വതന്ത്രന്‍മാര്‍ക്ക്‌ പാര്‍ട്ടി പ്രാദേശിക ഘടകത്തെ സമീപിക്കാമെന്നും ജില്ലാ ഉപസമിതി ഇതിനായി തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
തീവ്രവാദസ്വഭാവമുണ്ടെന്ന്‌ രഹസ്യാന്വേഷണഏജന്‍സികളെല്ലാം റിപ്പോര്‍ട്ടുനല്‍കിയ പോപ്പുലര്‍ ഫ്രണ്ടിന്റെ സംസ്‌ഥാന നേതാവും കൈവെട്ടുകേസില്‍ ബന്ധമുണ്ടെന്നു കണ്ടെത്തി പൊലീസ്‌ ചോദ്യം ചെയ്യുകയും ചെയ്‌ത നസിറുദ്ദിന്‍ എളമരവുമായി കേന്ദ്രമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍ വേദി പങ്കിട്ടത്‌ അന്വേഷിക്കണം. പോപ്പുലര്‍ ഫ്രണ്ടിന്റെ കോണ്‍ഗ്രസ്‌ ബന്ധമാണ്‌ ഇത്‌ തെളിയിക്കുന്നത്‌. കെ.പി.സി സി നേതൃത്വം ഇതേപ്പറ്റി വിശദീകരിക്കാന്‍ തയാറാകത്തതിന്‌ പിന്നില്‍ ദുരൂഹതയുണ്ടെന്നും ബിജെപി പ്രസിഡന്റ്‌ ആരോപിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം