ക്ഷേത്രത്തില്‍ പാശ്ചാത്യവേഷങ്ങള്‍ക്ക് വിലക്ക്‌ ഏര്‍പ്പെടുത്തി

October 1, 2012 ദേശീയം

ഭോപ്പാല്‍: മധ്യപ്രദേശിലെ ഗുണ ജില്ലയില്‍ ഏതാനും ജൈന ക്ഷേത്രങ്ങളില്‍ ജീന്‍സും ടീര്‍ഷര്‍ട്ടും പോലുള്ള പാശ്ചാത്യ വേഷവിധാനങ്ങളണിഞ്ഞെത്തുന്ന സ്ത്രീകള്‍ക്ക് വിലക്കേര്‍പ്പെടുത്തി. പാശ്ചാത്യവേഷങ്ങള്‍ കൂടാതെ ലിപ്‌സ്റ്റിക്ക് ഉപയോഗിക്കുന്നതിനും ക്ഷേത്രത്തില്‍ വിലക്കുണ്ട്. ഇതുസംബന്ധിച്ച് വൈകാതെ എല്ലാ ക്ഷേത്രങ്ങളിലും ബോര്‍ഡുകള്‍ സ്ഥാപിക്കുമെന്ന് ക്ഷേത്രാധികാരികള്‍ പറയുന്നു.

ക്ഷേത്രദര്‍ശനത്തിന് വളരെ മാന്യമായി വസ്ത്രധാരണം നടത്തിവേണം സ്ത്രീകള്‍ വരാന്‍-ക്ഷേത്രപുരോഹിതനായ ആര്യങ്ക ഗുരുമതി മാത പറഞ്ഞു. നിയമം ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ജൈന സമുദായ സംഘടനയുടെ ഒരു വക്താവ് അറിയിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം