സുബ്രതോ കപ്പ്: യുക്രെയ്‌നിന് കിരീടം

October 1, 2012 കായികം

ന്യൂഡല്‍ഹി: സുബ്രതോ കപ്പ് ഫുട്‌ബോള്‍ കിരീടം യുക്രെയ്‌നിന്. ഫൈനലില്‍ കേരളത്തിനെ   5-2 ന്  തോല്‍പിച്ചാണ് യുക്രെയ്ന്‍ കിരീടം നേടിയത്. യുക്രെയ്ന്‍ മല്‍സരത്തിലുടനീളം മേധാവിത്വം പുലര്‍ത്തിയെങ്കിലും കേരളവും ശക്തമായി പൊരുതി. എംഎസ്പി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ കുട്ടികളാണ് കേരളത്തെ പ്രതിനിധീകരിച്ചത്.

ആദ്യം രണ്ടുഗോളടിച്ച് യുക്രെയ്ന്‍ ടീം മുന്നിലെത്തിയെങ്കിലും മുഹമ്മദ് സാബിദിലൂടെ  കേരളം ഒരു ഗോള്‍ തിരിച്ചടിച്ചു. എന്നാല്‍ മൂന്നു ഗോള്‍ കൂടി നേടി യുക്രെയ്ന്‍ 5-1 ന് മുന്നിലെത്തി. രണ്ടാം പകുതിയില്‍ ഒരു ഗോള്‍കൂടി നേടി കേരളം ലീഡ് 5-2 ആയി കുറച്ചു. ആദ്യമായാണ് കേരളം സുബ്രതോ കപ്പിന്റെ ഫൈനലിലെത്തുന്നത്.

കൂടുതല്‍ വാര്‍ത്തകള്‍ - കായികം