മുന്‍മന്ത്രിയും സേവാദള്‍ ചെയര്‍മാനുമായിരുന്ന എന്‍.രാമകൃഷ്ണന്‍ അന്തരിച്ചു

October 1, 2012 പ്രധാന വാര്‍ത്തകള്‍

മംഗലാപുരം: മുന്‍മന്ത്രിയും കോണ്‍ഗ്രസ് സേവാദള്‍ സംസ്ഥാന ചെയര്‍മാനുമായിരുന്ന എന്‍. രാമകൃഷ്ണന്‍ (76) അന്തരിച്ചു. മംഗലാപുരത്തെ സ്വകാര്യാസ്പത്രിയിലായിരുന്നു അന്ത്യം. ഹൃദയാഘാതത്തെത്തുടര്‍ന്ന് ആസ്പത്രിയില്‍ ചികിത്സയിലായിരുന്നു. 1991-ലെ കരുണാകരന്‍ മന്ത്രിസഭയില്‍ തൊഴില്‍ വകുപ്പ് മന്ത്രിയായിരുന്നു.

ശ്വാസകോശാര്‍ബുദത്തെ തുടര്‍ന്ന് മംഗലാപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന അദ്ദേഹം 3.30 ഓടെയാണ് അന്തരിച്ചത്. കഴിഞ്ഞ ആഴ്ച അസുഖം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് അദ്ദേഹത്തെ കണ്ണൂരിലെ എകെജി ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഇവിടെ നിന്നാണ് അദ്ദേഹം ദീര്‍ഘകാലമായി ചികിത്സ തേടിയിരുന്ന മംഗലാപുരം മെഡിക്കല്‍ കോളജിലേക്ക് മാറ്റിയത്.

കൂടുതല്‍ വാര്‍ത്തകള്‍ - പ്രധാന വാര്‍ത്തകള്‍