ശ്രീഗുരുവായൂരപ്പന്‍ ചെമ്പൈ പുരസ്കാരം തൃശൂര്‍ വി. രാമചന്ദ്രന്

October 2, 2012 കേരളം

ഗുരുവായൂര്‍: ഗുരുവായൂര്‍ ദേവസ്വത്തിന്റെ ശ്രീഗുരുവായൂരപ്പന്‍ ചെമ്പൈ പുരസ്കാരത്തിനു കര്‍ണാടക സംഗീതജ്ഞന്‍ പദ്മഭൂഷണ്‍ തൃശൂര്‍ വി. രാമചന്ദ്രനെ തെരഞ്ഞെടുത്തതായി ദേവസ്വം ചെയര്‍മാന്‍ ടി.വി. ചന്ദ്രമോഹന്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. 50,001 രൂപയും ഗുരുവായൂരപ്പന്റെ രൂപം ആലേഖനം ചെയ്ത 10 ഗ്രാം സ്വര്‍ണലോക്കറ്റ്, പ്രശസ്തിപത്രം, ഫലകം എന്നിവയുമടങ്ങിയതാണു പുരസ്കാരം.

ഈവര്‍ഷത്തെ ചെമ്പൈ സംഗീതോത്സവത്തിന്റെ ഉദ്ഘാടന ദിവസമായ നവംബര്‍ ഒമ്പതിനു വൈകിട്ട് 6.30നു പുരസ്കാരം സമ്മാനിക്കും. ദേവസ്വം ഭരണസമിതിയംഗം അഡ്വ. ജി. മധുസുദനന്‍പിള്ള, സംഗീതജ്ഞരായ പാലാ സി.കെ. രാമചന്ദ്രന്‍, പ്രഫ. കുമാര കേരളവര്‍മ, വയലിനിസ്റ് ടി.എച്ച്. സുബ്രഹ്മണ്യം, മൃദംഗവിദ്വാന്‍ കുഴല്‍മന്ദം ജി. രാമകൃഷ്ണന്‍ എന്നിവരടങ്ങിയ ജഡ്ജിംഗ് കമ്മിറ്റിയാണു പുരസ്കാരജേതാവിനെ തെരഞ്ഞെടുത്തത്.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം