നൈജീരിയയില്‍ അജ്ഞാതന്‍റെ വെടിയേറ്റ് ഇരുപത് വിദ്യാര്‍ഥികള്‍ മരിച്ചു

October 2, 2012 രാഷ്ട്രാന്തരീയം

മുബി: നൈജീരിയയിലെ വടക്കു കിഴക്കന്‍ മേഖലയില്‍പ്പെടുന്ന മുബിയില്‍ അജ്ഞാതന്‍റെ വെടിയേറ്റ് ഇരുപത് വിദ്യാര്‍ഥികള്‍ മരിച്ചു. മുബിയിലെ ഫെഡറല്‍ പൊളിടെക്നിക്ക് കാംപസിനു സമീപമുളള ഹോസ്റലിലാണ് സംഭവം. നാല്‍പതിലധികം വിദ്യാര്‍ഥികള്‍ മരിച്ചെന്ന് റിപ്പോര്‍ട്ടുകളുണ്ടെങ്കിലും സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. അക്രമംനടത്തിയയാള്‍ നൈജീരിയയിലെ ഭീകരസംഘടനയായ ബോകൊ ഹാരാമില്‍ പെട്ടയാളാണെന്നു കരുതുന്നു.

കൂടുതല്‍ വാര്‍ത്തകള്‍ - രാഷ്ട്രാന്തരീയം