ഗാന്ധിപ്രതിമയില്‍ ബീയര്‍കുപ്പികള്‍ കൊണ്ടു മാലയിട്ട സംഭവം: പോലീസ് കേസ് രജിസ്റര്‍ ചെയ്തു

October 3, 2012 ദേശീയം

ഷിംല: ഗാന്ധിപ്രതിമയില്‍ ഒഴിഞ്ഞ ബീയര്‍കുപ്പികള്‍ കൊണ്ടു മാലയിട്ട സംഭവത്തില്‍ ഹിമാചല്‍പ്രദേശില്‍ പോലീസ് കേസ് രജിസ്റര്‍ ചെയ്തു. ഗാന്ധി ജയന്തിക്ക് തലേന്ന് തിങ്കളാഴ്ച വൈകിട്ട് ഷിംലനഗരത്തിലെ റിഡ്ജ് ഏരിയായിലെ ഗാന്ധി പ്രതിമയിലാണ് സാമൂഹ്യവിരുദ്ധര്‍ ബീയര്‍കുപ്പികള്‍ കൊണ്ട് മാലയിട്ടത്. റിഡ്ജ് ഏരിയായില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് കോണ്‍സ്റബിളിനെ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്.

കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുകയും അവരെ മാതൃകാപരമായി ശിക്ഷിക്കുമെന്നും മുഖ്യമന്ത്രി പ്രേം കുമാര്‍ ധുമാല്‍ അറിയിച്ചു. സംഭവം അങ്ങേയറ്റം ദൗര്‍‍ഭാഗ്യകരമായിപ്പോയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതിനിടെ അണ്ണാഹസാരെയുടെ നാടായ മഹാരാഷ്ട്രയിലെ റിലേഗാന്‍ സീദ്ധിയില്‍ ഗാന്ധി പ്രതിമയിലുണ്ടായിരുന്ന കണ്ണട  മോഷ്ടിക്കപ്പെട്ടിരിക്കയാണ്.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം