ഗുജറാത്ത്, ഹിമാചല്‍ തിരഞ്ഞെടുപ്പ് നവംബര്‍ 4 ഡിസംബര്‍ 13, 17 തീയതികളില്‍ നടക്കും

October 3, 2012 പ്രധാന വാര്‍ത്തകള്‍

ന്യൂഡല്‍ഹി:  തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഗുജറാത്തിലെയും ഹിമാചല്‍ പ്രദേശിലെയും  നിയമസഭാ തിരഞ്ഞെടുപ്പ് തിയതികള്‍ പ്രഖ്യാപിച്ചു. ഹിമാചലിലെ തിരഞ്ഞെടുപ്പ് നവംബര്‍ 4ന് നടക്കും.  രണ്ടുഘട്ടമായിട്ടാണ്  ഗുജറാത്തിലെ തെരഞ്ഞെടുപ്പ് നടക്കുക.  ഡിസംബര്‍ 13, 17 തിയതികളിലായിരിക്കും ഗുജറാത്തില്‍ തിരഞ്ഞെടുപ്പ്.

ഇരുസംസ്ഥാനങ്ങളിലെയും വോട്ടെണ്ണല്‍ ഡിസംബര്‍ 20ന് നടക്കും.  ഹിമാചല്‍ സര്‍ക്കാരിന്റെ കാലാവധി തീരുന്നത് 2013 ജനവരി 10നും ഗുജറാത്തിലെ സര്‍ക്കാരിന്റ കാലാവധി 2013 ജനവരി 13നുമാണ്.

കൂടുതല്‍ വാര്‍ത്തകള്‍ - പ്രധാന വാര്‍ത്തകള്‍