യൂസഫലി കേച്ചേരിക്ക് വളളത്തോള്‍ പുരസ്ക്കാരം

October 3, 2012 കേരളം

തിരുവനന്തപുരം: കവി യൂസഫലി കേച്ചേരിക്ക് ഈവര്‍ഷത്തെ വള്ളത്തോള്‍ പുരസ്‌കാരം. 1,11,111 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.  മലയാള സാഹിത്യത്തിന് ലഭിച്ച അമൂല്യ സമ്പത്താണെന്ന് യൂസഫലി കേച്ചേരിയുടെ കവിതകളെന്ന് പുരസ്‌കാര നിര്‍ണയ സമിതി വിലയിരുത്തി.

1962 ല്‍ മൂടുപടം എന്ന ചിത്രത്തിലൂടെയാണ് യൂസഫലി കേച്ചേരി ചലച്ചിത്ര ഗാനരചനയിലേക്ക് കടന്നുവരുന്നത്. കേരള സാഹിത്യ അക്കാഡമി അവാര്‍ഡ്, നാലപ്പാട് അവാര്‍ഡ്, ഓടക്കുഴല്‍ അവാര്‍ഡ്,  ചങ്ങമ്പുഴ അവാര്‍ഡ്, കവന കൗതുകം അവാര്‍ഡ്, എന്നിവ ലഭിച്ചിട്ടുണ്ട്. കേരള സാഹിത്യ അക്കാഡമി അധ്യക്ഷനായി പ്രവര്‍ത്തിച്ചിട്ടുണ്ട്.

സൈനബ, ആയിരം നാവുള്ള മൗനം, അഞ്ചു കന്യകകള്‍, നാദബ്രഹ്മം, അമൃത്, കേച്ചേരിപ്പുഴ, ആലില, കഥയെ പ്രേമിച്ച കവിത, പേരറിയാത്ത നൊമ്പരം തുടങ്ങിയവയാണ് പ്രധാന കൃതികള്‍. 1979ല്‍ പുറത്തിറങ്ങിയ നീലത്താമര ഇദ്ദേഹമാണ് സംവിധാനം ചെയ്തത്.  പ്രശസ്ത കവി വള്ളത്തോളിന്റെ പേരില്‍ വള്ളത്തോള്‍ സാഹിത്യസമിതി  ഏര്‍പ്പെടുത്തിയിട്ടുള്ളതാണ് പുരസ്‌കാരം.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം