ശബരിമലയുടെ കാര്യത്തില്‍ പ്രത്യേകം വാദം കേള്‍ക്കുമെന്ന് സുപ്രീംകോടതി

October 3, 2012 പ്രധാന വാര്‍ത്തകള്‍

ന്യൂഡല്‍ഹി: കടുവാസങ്കേതങ്ങളിലെ വിനോദസഞ്ചാരവും തീര്‍ഥാനവും നിയന്ത്രിക്കുന്നതിനായി അവതരിപ്പിക്കുന്ന മാര്‍ഗരേഖയില്‍ ശബരിമലയ്ക്ക് പ്രത്യേക പരിഗണന നല്‍കുമെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ശബരിമലയുടെ കാര്യം പ്രത്യേകം വാദം കേള്‍ക്കും. കേരളമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങളുടെ അഭിപ്രായം പരിഗണിച്ചാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്.

ശബരിമലയില്‍ തീര്‍ഥാടകര്‍ക്ക്  നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിനെ കേരളം എതിര്‍ത്തിരുന്നു. വിശ്വാസികളെ വ്രണപ്പെടുത്താന്‍ ഇതിടയാക്കുമെന്നും ശബരിമലയിലേത് കുറഞ്ഞ കാലയളവിലേക്കുള്ള തീര്‍ഥാടനമാണെന്നുമായിരുന്നു സംസ്ഥാന സര്‍ക്കാരിന്റെ നിലപാട്. മാര്‍ഗരേഖ വിനോദസഞ്ചാരത്തെ ബാധിക്കുമെന്നായിരുന്നു തമിഴ്നാട് പ്രതികരിച്ചത്. മാര്‍ഗരേഖ സംബന്ധിച്ച് സംസ്ഥാനങ്ങള്‍ക്ക് ആശങ്ക വേണ്ടെന്നും കോടതി പറഞ്ഞു. പാരിസ്ഥിതിക പ്രശ്നങ്ങള്‍ പരിശോധിച്ച ശേഷം സംസ്ഥാനങ്ങള്‍ക്ക് തന്നെ തീരുമാനമെടുക്കാമെന്നും കോടതി വ്യക്തമാക്കി.

കൂടുതല്‍ വാര്‍ത്തകള്‍ - പ്രധാന വാര്‍ത്തകള്‍