തിരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ട വോട്ടെടുപ്പില്‍ കനത്ത പോളിങ്‌

October 23, 2010 കേരളം,മറ്റുവാര്‍ത്തകള്‍

തിരുവനന്തപുരം:തദ്ദേശസ്‌ഥാപന തിരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ട വോട്ടെടുപ്പില്‍ കനത്ത പോളിങ്‌. വടക്കന്‍ ജില്ലകളിലാണ്‌ പോളിങ്‌ കൂടുതല്‍ രേഖപ്പെടുത്തിയത്‌. വോട്ടെടുപ്പ്‌ അഞ്ചു മണിക്കൂര്‍ പിന്നിടുമ്പോള്‍ 45 ശതമാനം പോളിങ്‌ രേഖപ്പെടുത്തി. വോട്ടെടുപ്പ്‌ നടക്കുന്ന ജില്ലകളിലെ പോളിങ്‌ ശതമാനം ഇങ്ങനെ. തിരുവനന്തപുരം 34, കൊല്ലം 45, പത്തനംതിട്ട 41, കാസര്‍കോട്‌ 48, കണ്ണൂര്‍ 50, കോഴിക്കോട്‌ 50, വയനാട്‌ 58. സകോര്‍പറേഷനുകളിലെ പോളിങ്‌ ശതമാനം. തിരുവനന്തപുരം 21, കൊല്ലം 37, കോഴിക്കോട്‌ 38. സ മലബാര്‍ ജില്ലകളിലെ ഗ്രാമപ്രദേശങ്ങളിലാണ്‌ കൂടുതല്‍ പേര്‍ വോട്ടുചെയ്യാന്‍ പോളിങ്‌ ബൂത്തിലെത്തിയത്‌. സിപിഎമ്മിനെതിരെ സിപിഐ-ആര്‍എസ്‌പി സഖ്യം മല്‍സരിക്കുന്ന വയനാട്ടിലെ മാനന്തവാടി, തവിഞ്ഞാല്‍ പഞ്ചായത്തുകളില്‍ കനത്ത പോളിങ്‌ രേഖപ്പെടുത്തി.
വയനാട്‌ ജില്ലയിലെ കല്‍പറ്റ നഗരസഭയില്‍ പോളിങ്‌ അറുപതു ശതമാനം കടന്നു. മാനന്തവാടി ബ്ലോക്ക്‌ പഞ്ചായത്തില്‍ 41 ശതമാനവും കല്‍പറ്റ ബ്ലോക്ക്‌ പഞ്ചായത്തില്‍ 39.47 ശതമാനവും പനമരം ബ്ലോക്ക്‌ പഞ്ചായത്തില്‍ 35 ശതമാനവും ബത്തേരി ബ്ലോക്ക്‌ പഞ്ചായത്തില്‍ 56 ശതമാനവും പോളിങ്‌ രേഖപ്പെടുത്തി. അതിനിടെ കൊല്ലം ജില്ലയിവെ കരിക്കോട്‌ കള്ളവോട്ടു നടക്കുന്നതായി ആരോപിച്ച്‌ യുഡിഎഫ്‌ പ്രവര്‍ത്തകര്‍ എന്‍. എച്ച്‌ 208 ഉപരോധിച്ചു.വോട്ടെടുപ്പ്‌ ഏഴു മണിക്കൂര്‍ പിന്നിടുമ്പോള്‍ 58 ശതമാനം പോളിങ്‌ രേഖപ്പെടുത്തി. ഏറ്റവും കൂടുതല്‍ വയനാട്‌ 66, കുറവ്‌ തിരുവനന്തപുരം 46. വോട്ടെടുപ്പ്‌ നടക്കുന്ന ജില്ലകളിലെ പോളിങ്‌ ശതമാനം ഇങ്ങനെ. തിരുവനന്തപുരം 46, കൊല്ലം -60, പത്തനംതിട്ട 49, കാസര്‍കോട്‌ 62 , കണ്ണൂര്‍ 57 , കോഴിക്കോട്‌ 63 , വയനാട്‌ 66 . സകോര്‍പറേഷനുകളിലെ പോളിങ്‌ ശതമാനം. തിരുവനന്തപുരം 46 , കൊല്ലം 39 , കോഴിക്കോട്‌ 52 .

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം