ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തിയ കേസില്‍ ജനാര്‍ദ്ദന റെഡ്ഡിയുടെ സഹോദരനെതിരെ കുറ്റപത്രം സമര്‍പ്പിച്ചു

October 4, 2012 ദേശീയം

ബംഗളുരു: അനധികൃത ഖനന കേസ് അന്വേഷിക്കാനെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തിയ കേസില്‍ കര്‍ണാടക മുന്‍മന്ത്രിയും അനധികൃത ഖനനകേസിലെ മുഖ്യപ്രതിയുമായ ജനാര്‍ദ്ദന റെഡ്ഡിയുടെ സഹോദരന്‍ ജി. സോമശേഖര റെഡ്ഡി ഉള്‍പ്പെടെ 13 പേര്‍ക്കെതിരേ കുറ്റപത്രം സമര്‍പ്പിച്ചു. 125 പേജുള്ള കുറ്റപത്രത്തില്‍ സോമശേഖര റെഡ്ഡിയാണ് മുഖ്യപ്രതി. ഫോറസ്റ് കണ്‍സര്‍വേറ്റര്‍ യു.വി സിംഗിനെ ഭീഷണിപ്പെടുത്തിയതാണ് കേസിനാധാരം. 2009 ല്‍ റാംഘട്ട് നിബിഡ വനത്തില്‍ അനധികൃത ഖനനം നടക്കുന്നത് ശ്രദ്ധയില്‍പെട്ട സിംഗ് ഇവിടം സന്ദര്‍ശിച്ച് വാഹനങ്ങള്‍ കസ്റഡിയിലെടുക്കാന്‍ ഉത്തരവിട്ടിരുന്നു. ഇതിനുശേഷം സിംഗിനെ സോമശേഖര റെഡ്ഡിയും കൂട്ടരും ഭീഷണിപ്പെടുത്തുകയായിരുന്നു. കഴിഞ്ഞ വര്‍ഷമാണ് പോലീസ് അന്വേഷണം തുടങ്ങിയത്.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം