വിശ്വശാന്തി വാരാഘോഷം കൊട്ടിയൂരില്‍

October 4, 2012 പ്രധാന വാര്‍ത്തകള്‍

ജഗദ്ഗുരു സ്വാമി സത്യാനന്ദസരസ്വതി തൃപ്പാദങ്ങളുടെ 77-ാം ജയന്തിയോടനുബന്ധിച്ച് നടക്കുന്ന വിശ്വശാന്തി വാരാഘോഷത്തിന്റെ ഭാഗമായി കൊട്ടിയൂര്‍ മഹാഗണപതി ക്ഷേത്രത്തില്‍ ബ്രഹ്മശ്രീ സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതിയുടെ മുഖ്യകാര്‍മികത്വത്തില്‍ നടന്ന അഷ്ടദ്രവ്യമഹാഗണപതിഹോമം.

കൊട്ടിയൂര്‍: ജഗദ്ഗുരു സ്വാമി സത്യാനന്ദസരസ്വതി തൃപ്പാദങ്ങളുടെ 77-ാം ജയന്തിയോടനുബന്ധിച്ച് നടക്കുന്ന വിശ്വശാന്തി വാരാഘോഷത്തിന്റെ ഭാഗമായി കൊട്ടിയൂര്‍ മഹാഗണപതി ക്ഷേത്രത്തില്‍ അഷ്ടദ്രവ്യമഹാഗണപതി ഹോമം നടന്നു. ഗുരുപൂജ, രാമായണപാരായണം, സമൂഹാര്‍ച്ച, പ്രസാദഊട്ട്, പാദപൂജ പ്രഭാഷണം തുടങ്ങി ഭക്തിനിര്‍ഭരമായ ചടങ്ങുകളോടെ ജയന്തിആഘോഷങ്ങള്‍ക്കു തുടക്കമായി.

കൂടുതല്‍ വാര്‍ത്തകള്‍ - പ്രധാന വാര്‍ത്തകള്‍