കേരള തന്ത്രിമണ്ഡലം വാര്‍ഷിക സമ്മേളനം

October 4, 2012 മറ്റുവാര്‍ത്തകള്‍

കായംകുളം:അഖില കേരള തന്ത്രി മണ്ഡലത്തിന്റെ വാര്‍ഷികവും കേരള വൈദിക പരിഷത്ത് സമ്മേളനവും ഒക്ടോബര്‍ 6ന് കൃഷ്ണപുരം പഴയിടത്ത് പുതിയകാവ് ക്ഷേത്രാങ്കണത്തില്‍ നടക്കും. രാവിലെ  10ന് കാര്‍ത്തിക തിരുനാള്‍ രവിവര്‍മരാജ തന്ത്രി മണ്ഡലത്തിന്റെ വാര്‍ഷികസമ്മേളനം ഉദ്ഘാടനം ചെയ്യും. പ്രസിഡന്റ് എസ്. നീലകണ്ഠന്‍ പോറ്റി അധ്യക്ഷത വഹിക്കും.

ഉച്ചയ്ക്ക് 2ന് കാണിപ്പയ്യൂര്‍ പരമേശ്വരന്‍ നമ്പൂതിരിപ്പാടിന്റെ അധ്യക്ഷതയില്‍ വൈദിക സമ്മേളനം നടക്കും.

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍