ശബരിമല റോഡുകളുടെ അറ്റകുറ്റപ്പണി നവംബര്‍ 15നകം പൂര്‍ത്തിയാക്കും: മന്ത്രി

October 5, 2012 കേരളം

പത്തനംതിട്ട: ശബരിമല തീര്‍ത്ഥാടനം ആരംഭിക്കുന്നതിനു മുന്നോടിയായി നവംബര്‍ 15നകം ശബരിമലയിലേക്കുള്ള മുഴുവന്‍ റോഡുകളുടേയും അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കുമെന്ന് പൊതുമരാമത്ത് മന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞ് അറിയിച്ചു. ശബരിമല റോഡ് നവീകരണത്തിനായി 75 കോടി 51 ലക്ഷ രൂപ ഇത്തവണ സര്‍ക്കാര്‍ ചെലവഴിക്കും.

ശബരിമലയിലേക്കുള്ള യാത്ര എളുപ്പമാക്കുന്ന കണമലപാലം നിര്‍മ്മാണത്തിന് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം അനുമതി നല്‍കിയിട്ടുണ്ട്. പാലത്തിനായി 7 കോടി 66 ലക്ഷം രൂപ വകയിരുത്തിയതായും മന്ത്രി പറഞ്ഞു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം