ജഗന്‍മോഹന്‍ റെഡ്ഡിയുടെ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി

October 5, 2012 ദേശീയം

ന്യൂഡല്‍ഹി: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ അറസ്റിലായ വൈഎസ്ആര്‍ കോണ്‍ഗ്രസ് നേതാവ് ജഗന്‍മോഹന്‍ റെഡ്ഡിയുടെ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി. ഈ സാഹചര്യത്തില്‍ ജാമ്യം അനുവദിക്കാന്‍ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി. ജഗന്‍മോഹന്‍ റെഡ്ഡി ഹൈദരാബാദിലെ ചെഞ്ചല്‍ഗുഡ സെന്‍ട്രല്‍ ജയിലിലാണ് കഴിയുന്നത്‍. നേരത്തെ ആന്ധ്ര ഹൈക്കോടതി ജഗന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു. ഇതിനെതിരേയാണ് അദ്ദേഹം സുപ്രീംകോടതിയെ സമീപിച്ചത്. സാമ്പത്തിക തിരിമറിക്കേസുമായി ബന്ധപ്പെട്ട് ജഗന്റെയും സഹായികളുടെയും 51 കോടിയുടെ സ്വത്തുവകകള്‍ അറ്റാച്ച് ചെയ്യാന്‍ എന്‍ഫോഴ്സമെന്റ് ഡയറക്ടറേറ്റ് കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം