കിംഗ്ഫിഷര്‍ ജീവനക്കാര്‍ ഹൈക്കോടതിയിലേക്ക്

October 5, 2012 ദേശീയം

മുംബൈ: കിംഗ്ഫിഷര്‍ എയല്‍ലൈന്‍സ് ജീവനക്കാര്‍ ഹൈക്കോടതിയെ സമീപിക്കാന്‍ ഒരുങ്ങുന്നു. മുംബൈയിലും ചെന്നൈയിലും കിംഗ്ഫിഷര്‍ സി ഇ ഒ ജീവനക്കാരുമായി നടത്താനിരുന്ന ചര്‍ച്ച റദ്ദാക്കി. ഇതോടെ സമരം അനിശ്ചിതമായി നീളുമെന്ന് ഉറപ്പായി. പ്രതിസന്ധി രൂക്ഷമായ കിംഗ്ഫിഷര്‍ എയര്‍ലൈനിന് ലോക്കൗട്ട് പരിധി ഈമാസം 12 വരെ നീട്ടി നല്‍കിയിട്ടുണ്ട്.
അങ്ങിനെയിരിക്കെ കിംഗ്ഫിഷര്‍ എയര്‍ലൈന്‍ സെക്രട്ടറിയും നിയമോപദേശകനുമായ ഭരത് രാഘവന്‍ രാജിവെച്ചു.

ഏഴുമാസമായി ശമ്പളം ലഭിക്കാത്തതിനെ തുടര്‍ന്നാണ് ജീവനക്കാര്‍ സമരം ആരംഭിച്ചത്. കഴിഞ്ഞദിവസം പിന്തുണ പ്രഖ്യാപിച്ച് പൈലറ്റുമാര്‍ കൂടി സമരത്തില്‍ ചേര്‍ന്നതോടെ കിംഗ്ഫിഷര്‍ എയര്‍ലൈന്‍സിന്റെ പ്രവര്‍ത്തനം ഭാഗികമായി നിലച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം