മുല്ലപ്പെരിയാര്‍ കേസ് അനന്തമായി നീട്ടീക്കൊണ്ടുപോകാനാകില്ല: സുപ്രീംകോടതി

October 5, 2012 ദേശീയം

  • ഉന്നതാധികാര സമിതിയുടെ റിപ്പോര്‍ട്ടിന്മേലുള്ള മറുപടിയില്‍ പുതിയ പഠനങ്ങളോ രേഖകളോ പാടില്ല

ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ കേസില്‍ കേരളത്തിന് സുപ്രീംകോടതിയുടെ രൂക്ഷവിമര്‍ശനം. കേസ് അനന്തമായി നീട്ടിക്കൊണ്ടുപോകാനാകില്ലെന്ന് കോടതി നിരീക്ഷിച്ചു. ഉന്നതാധികാര സമിതി റിപ്പോര്‍ട്ടിന് മറുപടി നല്‍കാന്‍ കേരളം കൂടുതല്‍ സമയം ആവശ്യപ്പെട്ടപ്പോഴാണ് കോടതിയുടെ വിമര്‍ശനം.

ഉന്നതാധികാര സമിതിയുടെ റിപ്പോര്‍ട്ടിന്മേലുള്ള മറുപടിയില്‍ പുതിയ പഠനങ്ങളോ രേഖകളോ പാടില്ലെന്നും കോടതി ഉത്തരവിട്ടു. മറുപടി എഴുതിനല്‍കാമെന്നും കോടതി. ഉന്നതാധികാര സമിതിയുടെ പഠനത്തിനു പുറമെ വേറെ പഠനങ്ങള്‍ എന്തിനാണെന്നും കോടതി ആരാഞ്ഞു.
മറുപടി നല്‍കാന്‍ രണ്ട് മാസത്തെ സമയമാണ് കേരളം ആവശ്യപ്പെട്ടത്. കേസിന്റെ അന്തിമവാദ തീയതി നവംബര്‍ അഞ്ചിന് തീരുമാനിക്കും.

ജസ്റ്റിസ് ഡി.കെ ജെയിന്‍ അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് കേസ് പരിഗണിച്ചത്. കേരളത്തിനുവേണ്ടി അഭിഭാഷകരായ മോഹന്‍കത്താര്‍ക്കിയും വി.ഗിരിയും രമേശ് ബാബുവും ഹജരായി.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം