ഡെങ്കിപ്പനിയെ പ്രതിരോധിക്കുന്നതിനായി തിരുവനന്തപുരത്ത് നിരോധനാജ്ഞ

October 6, 2012 കേരളം

തിരുവനന്തപുരം: ഡെങ്കിപ്പനിയെ പ്രതിരോധിക്കാന്‍ തലസ്ഥാനത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു. മാലിന്യം വലിച്ചെറിയുന്നവര്‍ക്കെതിരെ ക്രിമിനല്‍ കേസെടുക്കുമെന്ന് കോര്‍പ്പറേഷന്‍ അറിയിച്ചു. തിരുവനന്തപുരത്തെ സ്ഥിതി അതീവഗുരുതരമാണെന്ന ഡിഎംഒയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കര്‍ശന നടപടി സ്വീകരിച്ചിരിക്കുന്നത്. കഴിഞ്ഞ 9 മാസത്തിനിടെ രണ്ടായിരത്തോളം പേര്‍ക്ക് ഡങ്കിപ്പനി ബാധിച്ചെന്നാണ് റിപ്പോര്‍ട്ട്.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം