ഷവര്‍മ കഴിച്ച വിദ്യാര്‍ത്ഥി ഗുരുതരാവസ്ഥയില്‍

October 6, 2012 കേരളം

കോഴിക്കോട്:  ഷവര്‍മ കഴിച്ച വിദ്യാര്‍ഥിയ്ക്ക് ഭക്ഷ്യവിഷബാധ. കോഴിക്കോട് റെയില്‍വേ സ്‌റ്റേഷന്‍ പരിസരത്തെ ഒരു ഹോട്ടലില്‍ നിന്ന് ഷവര്‍മ കഴിച്ച ചേവായൂര്‍ സ്വദേശി ആദില്‍ മുഹമ്മദിനാണ് ഭക്ഷ്യവിഷബാധയേറ്റത്. ഗുരുതരാവസ്ഥയിലായ ആദില്‍ ചങ്ങനാശേരിയിലെ ഒരു സ്വകാര്യ ആസ്പത്രിയില്‍ ചികിത്സയിലാണ്.

ചങ്ങനാശേരിയില്‍ ബാസ്‌ക്കറ്റ്‌ബോള്‍ ടൂര്‍ണമെന്റില്‍ പങ്കെടുക്കാന്‍ പോകുകയായിരുന്ന ആദില്‍ ലിങ്ക് റോഡിലുള്ള ഹോട്ട് ബണ്‍ എന്ന ഹോട്ടലില്‍ നിന്നാണ് ഷവര്‍മ കഴിച്ചത്. ചങ്ങനാശേരി എത്തുമ്പോഴേക്കും അവശനായ ആദിലിനെ ആസ്പത്രിയിലെത്തിക്കുകയായിരുന്നു.
ഉദ്യോഗസ്ഥര്‍ ഭക്ഷണസാമ്പിളുകള്‍ പരിശോധനയ്ക്കായി എടുത്തിട്ടുണ്ട്.  റെയ്ഡില്‍ പ്രതിഷേധിച്ച് ലിങ്ക് റോഡിലെ മുഴുവന്‍ കടകളും അടച്ചിടാന്‍ വ്യാപാരി വ്യവസായി ഏകോപനസമിതി ആഹ്വാനം ചെയ്തു

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം