അമൃതാനന്ദമയി മഠത്തില്‍ യോഗ പരിശീലനം

October 6, 2012 മറ്റുവാര്‍ത്തകള്‍

തിരുവനന്തപുരം: കൈമനം മാതാ അമൃതാനന്ദമയി മഠത്തില്‍ യോഗ പരിശീലനം  ആരംഭിക്കുന്നു.  രണ്ടുമാസം നീണ്ടുനില്‍ക്കുന്ന  പ്രാഥമിക യോഗാസന പരിശീലന കോഴ്‌സിന്റെ ഉദ്ഘാടനം മഠം ജനറല്‍ സെക്രട്ടറി സ്വാമി പൂര്‍ണാമൃതാനന്ദപുരി 7ന് രാവിലെ 10 ന് നിര്‍വഹിക്കും. തുടര്‍ന്ന് ഗുരുപാദുക പൂജയും സത്‌സംഗവും ഉണ്ടായിരിക്കും. തിങ്കള്‍, വെള്ളി ദിവസങ്ങളില്‍ നടത്തുന്ന സായാഹ്ന യോഗക്ലാസുകളില്‍ ഏത് പ്രായത്തിലുള്ള സ്ത്രീ പുരുഷന്മാര്‍ക്കും പങ്കെടുക്കാം. വിശദവിവരങ്ങള്‍ക്കും രജിസ്‌ട്രേഷനും ഫോണ്‍ : 9495730703, 2490140.

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍