എ അയ്യപ്പന്റെ മരണം: മലയാളവേദി അനുശോചിച്ചു

October 23, 2010 മറ്റുവാര്‍ത്തകള്‍,രാഷ്ട്രാന്തരീയം

ഡാലസ്‌: സ്വന്തം അനാഥത്വത്തില്‍ നിന്നും ജീവിതദുരിതങ്ങളില്‍ നിന്നും തീജ്വാലകളുയരുന്ന കവിതകള്‍ കുറിച്ചെടുത്തു മലയാളസാഹിത്യത്തിനു സമര്‍പ്പിച്ചു സ്വവഴിയെ നടന്നുപോയ എ.അയ്യപ്പന്റെ വിയോഗത്തില്‍ മലയാളവേദി അനുശോചിച്ചു.
കണ്ണീരും, ചിരിയും, വിശപ്പും, അറ്റുപോയ ജീവിതബന്ധുത്വങ്ങളും നിറഞ്ഞ ഒരു തെരുവുജീവിതത്തിലെ തീവ്രാനുഭവങ്ങളുടെ സക്ഷ്യപ്പെടുത്തലുകളാണ്‌ അയ്യപ്പന്റെ കവിതകളെന്ന ്‌ മലയാളവേദി പ്രസിഡന്റ ബിനോയി സെബാസ്‌റ്റിയന്‍ പറഞ്ഞു. സ്വന്തം ജീവിതസുഖങ്ങളെക്കുറിച്ചുള്ള കരുതലുകള്‍ ഏറിയ ഒരു സമൂഹത്തില്‍ ഇങ്ങനേയും ഒരാള്‍ക്കു ജീവിക്കാം എന്നു കാണിച്ചു തന്ന അയ്യപ്പന്‍ മലയാള കവിതയിലെ വേറിട്ട യാത്രക്കാരനാണ്‌. പത്രാധിപര്‍, എഴുത്തുകാരന്‍ എന്നീ നിലകളിലും പ്രാഗതക്കഭ്യം തെളിയിച്ച അയ്യപ്പന്‍ കവിയരങ്ങുകളിലെ നിറസാന്നിധ്യമായിരുന്നു. കവി പി. കുഞ്ഞിരാമന്‍ നായര്‍ക്കുശേഷം ഇത്രയും സഞ്ചാരിയായ ഒരു കവി ഉണ്ടായിട്ടില്ല. മലയാളം അര്‍ഹമായ അംഗീകാരം അദ്ദേഹത്തിനു നല്‍കിയോ എന്നു പരിശോധിക്കേണ്ടതുണ്ട്‌. അയ്യപ്പന്റെ കവിതകള്‍ മലയാളത്തിന്റെ നിരന്തരമെരിയുന്ന കാവ്യനന്മകളായിരിക്കും.
പിഎന്‍എസ്‌ നമ്പൂതിരി, ഹരികൃഷക്കണന്‍ നമ്പൂതിരി, ആന്‍ഡ്രൂസ്‌ അഞ്ചേരി, ഫിലിപ്പ്‌ ചാമത്തില്‍ തുടങ്ങിയവരും അനുശോചിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍