മാഡ്രിഡ് വിമാനത്താവളത്തില്‍ വിമാനങ്ങള്‍ കൂട്ടിയിടിച്ചു

October 7, 2012 രാഷ്ട്രാന്തരീയം

മാഡ്രിഡ്: മാഡ്രിഡിലെ ബരാജാസ് വിമാനത്താവളത്തില്‍ രണ്ടു വിമാനങ്ങള്‍ കൂട്ടിയിടിച്ചു. വിമാനത്താവളത്തില്‍ വെച്ചായിരുന്നു അപകടം. ആര്‍ക്കും പരിക്കേറ്റിട്ടില്ല. 297 യാത്രക്കാരമായി വെനിസ്വേലിയന്‍ തലസ്ഥാനമായ കാരക്കാസിലേക്ക് പോകാനൊരുങ്ങിയ എയര്‍ യൂറോപ്പ് വിമാനവും 384 യാത്രക്കാരുമായി മെക്സിക്കോയിലെ കാന്‍കണിലേക്ക് പോകാനൊരുങ്ങിയ ഐബര്‍വേള്‍ഡ് എയര്‍ലൈന്റെ വിമാനവുമാണ് അപകടത്തില്‍പെട്ടത്. എയര്‍ യൂറോപ്പ് വിമാനം പിന്നോട്ടു നീക്കവേ പിന്‍ഭാഗം ഐബര്‍വേള്‍ഡ് വിമാനത്തിന്റെ ചിറകില്‍ തട്ടിയായിരുന്നു അപകടമുണ്ടായത്. വിമാനങ്ങള്‍ക്ക് നിസാര കേടുപാടുകള്‍ മാത്രമേ ഉണ്ടായുള്ളുവെന്ന് അധികൃതര്‍ അറിയിച്ചു. അപകടശേഷം യാത്രക്കാരെ സുരക്ഷിതരായി പുറത്തിറക്കുകയായിരുന്നു.

കൂടുതല്‍ വാര്‍ത്തകള്‍ - രാഷ്ട്രാന്തരീയം