അതീവമാരകമായ ഹാന്‍ഡാവൈറസിനെ കേരളത്തില്‍ കണ്ടെത്തി

October 7, 2012 കേരളം,പ്രധാന വാര്‍ത്തകള്‍

തിരുവനന്തപുരം: അതീവമാരകമായ ഹാന്‍ഡാവൈറസ് രോഗാണു കേരളത്തിലും കണ്ടെത്തി. രണ്ടാഴ്ച മുന്‍പ് തിരുവനന്തപുരം നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ച രോഗിയിലാണ് രോഗാണു കണ്ടെത്തിയത്. മലേറിയ, ഡെങ്കിപ്പനി തുടങ്ങിയ രോഗങ്ങളെ തിരിച്ചറിയുന്നതിനുള്ള സംവിധാനം എല്ലാആരോഗ്യകേന്ദ്രങ്ങളിലും നിലവിലുണ്ട്. എന്നാല്‍ ഹാന്‍ഡാവൈറസ് രോഗാണുവിനെ തിരിച്ചറിയുന്നതിനുള്ള സംവിധാനം ഏറെ ചെലവുള്ളതിനാല്‍ ഹാന്‍ഡാവൈറസ് രോഗാണുബാധയേറ്റ് നേരത്തേയും മരണങ്ങള്‍ സംഭവിച്ചിരിക്കാമെന്ന് അരോഗ്യരംഗത്തെ വിദഗ്ധര്‍ അനുമാനിക്കുന്നു.

എലി കാഷ്ടത്തില്‍ നിന്നും മനുഷ്യരിലേക്ക് പടരുന്ന രോഗാണു സംസ്ഥാനത്തും വ്യാപകമായി പടരാന്‍ സാധ്യതയുണ്ടെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കി.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം