മമതയുടെ അവിശ്വാസ പ്രമേയത്തെ പിന്തുണയ്ക്കുമെന്ന് ബിജെപി

October 7, 2012 ദേശീയം

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിനെതിരെ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമത ബാനര്‍ജി അവിശ്വാസപ്രമേയം കൊണ്ടുവന്നാല്‍ പിന്തുണയ്ക്കുമെന്ന് ബിജെപി. ഒരു ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ബിജെപി ദേശീയ അധ്യക്ഷന്‍ നിതിന്‍ ഗഡ്കരി ഇക്കാര്യം പറഞ്ഞത്. തൃണമൂല്‍ കോണ്‍ഗ്രസ് പിന്തുണ പിന്‍വലിച്ചതോടെ കേന്ദ്രസര്‍ക്കാരിന്റെ ഭൂരിപക്ഷം നഷ്ടമായി. ഭൂരിപക്ഷം തെളിയിക്കേണ്ടത് യുപിഎയുടെ ബാധ്യതയാണ്.

അരവിന്ദ് കെജ്‌രിവാളും സംഘവും പ്രതിപക്ഷത്തിന് ഭീഷണിയല്ല. റോബര്‍ട്ട് വധേരക്കെതിരായ ആരോപണങ്ങള്‍ സംബന്ധിച്ചുള്ള ചോദ്യത്തിന് തെളിവുകളില്ലാതെ ഒരു വ്യക്തിക്കുമെതിരെ ആരോപണങ്ങള്‍ ഉന്നയിക്കാന്‍ പാടില്ല എന്നായിരുന്നു ഗഡ്കരിയുടെ മറുപടി.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം