കല്‍മാഡിക്കെതിരെ നടപടിയെടുക്കണമെന്ന് ഒളിമ്പിക് കമ്മറ്റി

October 7, 2012 കായികം

ന്യൂഡല്‍ഹി: കോമണ്‍വെല്‍ത്ത് ഗെയിംസ് അഴിമതിക്കേസില്‍ സുരേഷ് കല്‍മാഡിക്ക് തിരിച്ചടി. കല്‍മാഡിക്കെതിരെ നടപടിയെടുക്കാന്‍ അന്താരാഷ്ട്ര ഒളിമ്പിക്‌സ് കമ്മിറ്റി നിര്‍ദ്ദേശം നല്‍കി. ഇതുസംബന്ധിച്ച നിര്‍ദ്ദേശം ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷനാണ് ലഭിച്ചത്. അസോസിയേഷനിലെ എല്ലാ പദ്ധതികളില്‍ നിന്നും കല്‍മാഡിയെ അടിയന്തരമായി സസ്‌പെന്‍ഡ് ചെയ്യാനാണ് നിര്‍ദ്ദേശം.

കൂടുതല്‍ വാര്‍ത്തകള്‍ - കായികം