കെജ്‌രിവാളിന്റെ ആരോപണം തരംതാണ പ്രശസ്തിക്കു വേണ്ടി: വധേര

October 7, 2012 ദേശീയം

ന്യൂഡല്‍ഹി: അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്ന അരവിന്ദ് കെജ്‌രിവാള്‍ സംഘത്തിന്റെ ആരോപണണത്തിന് മറുപടിയുമായി കോണ്‍ഗഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയുടെ മരുമകനും പ്രിയങ്കാ ഗാന്ധിയുടെ ഭര്‍ത്താവുമായ റോബര്‍ട്ട് വധേര രംഗത്തെത്തി. രാഷ്ട്രീയ പാര്‍ട്ടി തുടങ്ങുന്നതിനു മുന്നോടിയായുള്ള തരംതാണ പ്രസിദ്ധിക്കു വേണ്ടിയാണ് അരവിന്ദ് കേജ്‌രിവാളും പ്രശാന്ത് ഭൂഷനും തനിക്കെതിരെ ആരോപണം ഉന്നയിക്കുന്നതെന്ന് റോബര്‍ട്ട് വധേര വ്യക്തമാക്കി. വിവാദത്തിനു ശേഷം ആദ്യമായാണ് വധേര പരസ്യമായി പ്രതികരിക്കുന്നത്.

കെജ്‌രിവാള്‍ സംഘം ഉന്നയിച്ച ഉന്നയിച്ച ആരോപണങ്ങള്‍ വസ്തുതാവിരുദ്ധവും മാനനഷ്ടമുണ്ടാക്കുന്നതുമാണെ്. തന്റെ സാമ്പത്തിക കാര്യങ്ങളെക്കുറിച്ചു നുണ കെട്ടിച്ചമച്ച് തന്റെ കുടുംബത്തെ അപമാനിക്കാനുള്ള കേജ്‌രിവാളിന്റെയും പ്രശാന്ത് ഭൂഷന്റെയും ശ്രമത്തില്‍ സങ്കടമുണ്ടെന്നും വധേര വ്യക്തമാക്കി. ഇന്നലെ ഫെയ്‌സ്ബുക്കിലൂടെ തനിക്കെതിരെയുള്ള ആരോപണത്തെക്കുറിച്ച് വധേര പ്രതികരിച്ചിരുന്നു. തന്നെക്കുറിച്ച് പ്രകടിപ്പിച്ച ആശങ്കകള്‍ക്ക് നന്ദിയുണ്ടെന്നും ഇത്തരം പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യാന്‍ തനിക്കറിയാമെന്നുമാണ് വധേര ഫെയ്‌സ് ബുക്കില്‍ കുറിച്ചത്.

സമാനമായ ആരോപണം മുമ്പ് വന്നപ്പോള്‍ വധേര ഇക്കാര്യം പരസ്യമായി നിഷേധിക്കുകയായിരുന്നു. വധേര വിഷയത്തില്‍ വിശദീകരണവുമായി പ്രമുഖ റിയല്‍ എസ്‌റ്റേറ്റ് കമ്പനിയായ ഡിഎല്‍എഫും രംഗത്തെത്തി. ഉപാധിരഹിതമായി വധേരയ്ക്ക് വായ്പ നല്‍കിയിട്ടില്ലെന്നും ഇടപാടുകള്‍ സുതാര്യമാണെന്നും ഡിഎല്‍എഫ് അറിയിച്ചു. വധേരയ്ക്ക് ചുളു വിലയ്ക്ക് ഫ്ലാറ്റുകളോ മറ്റ് സ്വത്തുക്കളോ നല്‍കിയിട്ടില്ലെന്നും ഡിഎല്‍എഫ് വിശദീകരണക്കുറിപ്പില്‍ വ്യക്തമാക്കി.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം