പൂജാരിയെ ക്ഷേത്രത്തിനുള്ളില്‍ കെട്ടിയിട്ട് കവര്‍ച്ച

October 8, 2012 കേരളം

മലപ്പുറം: ക്ഷേത്രത്തിനുള്ളില്‍ പൂജാരിയെ പൂട്ടിയിട്ട് കവര്‍ച്ച നടത്തി. എടപ്പാള്‍ ചുങ്കം പയ്യങ്ങാട് ഭഗവതിക്ഷേത്രത്തിലാണ് കവര്‍ച്ച നടന്നത്. വിഗ്രഹത്തിലെ മൂന്ന് പവന്‍ താലിയാഭരണമാണ് മോഷ്ടിച്ചത്. രാവിലെ 6.10-നാണ് നിലവിളക്ക് കൊളുത്താന്‍ അകത്ത് കയറിയ പൂജാരിയെ ചെറിയമ്പലത്തിനുള്ളില്‍ പൂട്ടിയിടുകയായിരുന്നു.

രണ്ടാഴ്ചയായി ദര്‍ശനത്തിന് വന്നിരുന്ന ഒരാളാണ് മോഷണം നടത്തിയതെന്ന് പോലീസ് പറഞ്ഞു. സെയില്‍ടാക്‌സ് ഉദ്യോഗസ്ഥനെന്ന് സ്വയം പരിചയപ്പെടുത്തിയ ഇയാള്‍ അമ്പലത്തിന്റെ പുനരുദ്ധരാണത്തിന് സാമ്പത്തികസഹായവും വാഗ്ദാനം നല്‍കിയിരുന്നു.

ചങ്ങരംകുളം എസ്‌ഐ മുഹമ്മദ് ലത്തീഫിന്റെ നേതൃത്വത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഡോഗ്‌സ്‌ക്വാഡും വിരലടയാള വിദ്ഗ്ധരും സ്ഥലത്ത് പരിശോധന നടത്തി.

 

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം