പാര്‍ലമെന്‍റ് ശീതകാല സമ്മേളനം നവംബര്‍ 26ന് ആരംഭിക്കും

October 10, 2012 ദേശീയം

ന്യൂഡല്‍ഹി: നവംബര്‍ 26-ന് പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം  ആരംഭിക്കും. യുപിഎ സഖ്യത്തില്‍നിന്ന് തൃണമൂല്‍ കോണ്‍ഗ്രസ് വിട്ടതിന് ശേഷമുള്ള ആദ്യ സമ്മേളനമാണിത്. അടുത്ത സമ്മേളനത്തില്‍ യുപിഎയ്‌ക്കെതിരേ അവിശ്വാസപ്രമേയം കൊണ്ടുവരുമെന്ന് മമത ബാനര്‍ജി വ്യക്തമാക്കിയിട്ടുണ്ട്.

പെന്‍ഷന്‍, ഇന്‍ഷുറന്‍സ് മേഖലകളിലെ വിദേശനിക്ഷപം അനുവദിക്കുന്ന ബില്ലുകള്‍ സമ്മേളനത്തില്‍ സര്‍ക്കാര്‍ അവതരിപ്പിക്കും. ഡിസംബര്‍ 21 വരെയാകും സമ്മേളനം.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം