അമ്പയര്‍മാര്‍ക്ക് സസ്‌പെന്‍ഷന്‍

October 10, 2012 കായികം

കൊളംബോ: ആറ് അമ്പയര്‍മാരെ അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ (ഐ.സി.സി) സസ്പെന്‍ഡ്ചെയ്തു.  ഒത്തുകളി വിവാദത്തില്‍പ്പെട്ട അന്പയര്‍മാരെയാണ് അന്വേഷണത്തിന്റെ ഭാഗമായി സസ്‌പെന്‍ഡ് ചെയ്തത്. ആരോപണവുമായി ബന്ധപ്പെട്ട് ചാനല്‍ പുറത്തുവിട്ട ദൃശ്യങ്ങള്‍ പരിശോധിക്കുമെന്ന് ഐ.സി.സി വ്യകത്മാക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് ആറ് അമ്പയര്‍മാര്‍ ഒത്തുകളിക്ക് തയ്യാറാണെന്ന് റിപ്പോര്‍ട്ടര്‍മാരോട് സമ്മതിക്കുന്ന ദൃശ്യങ്ങള്‍ ഒരു സ്വകാര്യ വാര്‍ത്താ ചാനല്‍ പുറത്തുവിട്ടത്.

ശ്രീലങ്കയില്‍ നടന്ന ശ്രീലങ്കന്‍ പ്രീമിയര്‍ ലീഗിനിടെ പണം നല്‍കിയാല്‍ ഒത്തുകളിക്ക് കൂട്ടുനില്‍ക്കാമെന്ന് വാഗ്ദാനം ചെയ്ത  ആറ് അമ്പയര്‍മാരാണ് ഇന്ത്യ ടി.വി. നടത്തിയ ഒളിക്യാമറാ അന്വേഷണത്തില്‍ കുടുങ്ങിയത്.

കൂടുതല്‍ വാര്‍ത്തകള്‍ - കായികം