കണ്ണൂരിലെ അക്രമം: അന്വേഷണത്തിന് തിര.കമ്മീഷന്‍ ഉത്തരവിട്ടു

October 23, 2010 മറ്റുവാര്‍ത്തകള്‍

തിരുവനന്തപുരം: തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കണ്ണൂര്‍ ജില്ലയിലുണ്ടായ അക്രമസംഭവങ്ങളെ കുറിച്ച് അന്വേഷണം നടത്താന്‍ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവിട്ടു. ഉത്തരമേഖലാ ഐ.ജി., കണ്ണൂര്‍ ജില്ലാ കലക്ടര്‍ എന്നിവര്‍ക്കാണ് കമ്മീഷന്‍ ഉത്തരവ് നല്‍കിയത്. പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടി നല്‍കിയ പരാതിയെ തുടര്‍ന്നാണ് കമ്മീഷന്റെ നടപടി. പട്ടുവത്ത് ബാലറ്റ്‌പേപ്പറുകള്‍ തട്ടിയെടുത്ത സംഭവത്തിനുശേഷമാണ് പ്രതിപക്ഷ നേതാവ് പരാതി നല്‍കിയത്.
അക്രമസംഭവങ്ങളെ തുടര്‍ന്ന് പട്ടുവത്തും പയ്യന്നൂരിലും തിരഞ്ഞെടുപ്പ് കമ്മീഷന്‍ റീപ്പോളിങ്ങിന് ഉത്തരവിട്ടിട്ടുണ്ട്. ബാലറ്റ് പേപ്പര്‍ തട്ടിയെടുക്കല്‍, ഏജന്റുമാരെ മര്‍ദ്ദിക്കല്‍ എന്നിവയ്ക്ക് പുറമെ പാനൂരിലും ആറളത്തും ബോംബ് സ്‌ഫോടനവും ഉണ്ടായിരുന്നു.

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍