ചരക്കു തീവണ്ടി പാളംതെറ്റി

October 10, 2012 ദേശീയം

റായ്പൂര്‍: ഛത്തീസ്ഗഡിലെ ബസ്തര്‍ ജില്ലയില്‍ വിശാഖപട്ടണത്തേക്കുപോയ ചരക്ക് തീവണ്ടി പാളംതെറ്റി.   തീവണ്ടിയുടെ രണ്ട് എന്‍ജിനുകളും മൂന്ന് ബോഗികളുമാണ് പാളംതെറ്റിയത്. ചൊവ്വാഴ്ച രാത്രിയാണ് അപകടം നടന്നത്. നക്‌സലുകള്‍ റെയില്‍പാളം തകര്‍ത്തതാണ് അപകടത്തിന് കാരണമെന്ന് കരുതുന്നു. പാളം തകര്‍ക്കാന്‍ നക്‌സലുകള്‍ ശ്രമിക്കുമെന്ന രഹസ്യ വിവരം പോലീസിന് നേരത്തെ ലഭിച്ചിരുന്നു.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം