പാറമടകള്‍ സംരക്ഷിക്കണം: എം.എ. വാഹിദ്

October 11, 2012 മറ്റുവാര്‍ത്തകള്‍

കഴക്കൂട്ടം: തിരുവനന്തപുരം നഗരത്തിലെ കെട്ടിക്കിടക്കുന്ന മാലിന്യം  ചേങ്കോട്ടുകോണം കല്ലടിച്ചവിള പാറമടകളില്‍ നിക്ഷേപിക്കാനുള്ള നീക്കം അവസാനിപ്പിക്കണമെന്ന് കോര്‍പ്പറേഷന്‍ അധികൃതരോട് എം.എ. വാഹിദ് എം.എല്‍.എ ആവശ്യപ്പെട്ടു. ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്നതും ആരാധനാകേന്ദ്രങ്ങള്‍ സ്ഥിതിചെയ്യുന്നതുമായ സ്ഥലത്ത് നഗരമാലിന്യം നിക്ഷേപിക്കരുതെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

മാലിന്യം നിക്ഷേപിക്കാന്‍ തിരഞ്ഞെടുത്തിട്ടുള്ള ഈ പാറമടകളില്‍ 40 അടി മുതല്‍ 60 അടി വരെ ഉയരത്തില്‍ തെളിഞ്ഞ ശുദ്ധജലം കെട്ടിനില്‍ക്കുന്നുണ്ടെന്നു മാത്രമല്ല നീരൊഴുക്കും ഉണ്ട്. അതിനാല്‍ ഇവിടം ചവര്‍നിക്ഷേപത്തിന് അനുയോജ്യമല്ലെന്ന് അദ്ദേഹം പറഞ്ഞു.

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍