തിരുവല്ലം പരശുരാമസ്വാമി ക്ഷേത്ര ഉത്സവം 14 ന് ആരംഭിക്കും

October 11, 2012 ക്ഷേത്രവിശേഷങ്ങള്‍

തിരുവനന്തപുരം: തിരുവല്ലം പരശുരാമസ്വാമി ക്ഷേത്രത്തിലെ തൃക്കൊടിയേറ്റ് ഉത്സവത്തിന് 14 ന് ഞായറാഴ്ച തുടക്കമാകും. ക്ഷേത്രതന്ത്രി മേക്കാട് നാരായണന്‍ നമ്പൂതിരി മുഖ്യ കാര്‍മ്മികത്വം വഹിക്കും.

14ന് രാത്രി ഏഴിന് സംഗീതസദസ്സ്, 15ന് രാവിലെ 10.45നും രാത്രി 8.45നും ആനപ്പുറത്തെഴുന്നള്ളിപ്പ്, വൈകിട്ട് 6.30 ന് ചാക്യാര്‍ കൂത്ത്,7.30 ന് ഭക്തി ഗാന സുധ. 16 ന് 10.45 നും രാത്രി 8.45നും ആനപ്പുറത്തെഴുന്നള്ളിപ്പ്,വൈകിട്ട് 6.30ന് പാഠകം,7.30ന് നൃത്തസന്ധ്യ. 17ന് വൈകിട്ട് 6.30ന് ഭാഗവത പാരായണം,7.30ന് നാടകം. 18ന് രാത്രി 7.30ന് കഥകളി. 19ന് രാത്രി 7.30ന് സാഗരയുടെ ഗാനമേള. 20ന് വൈകിട്ട് 6.30ന് കൂടിയാട്ടം, 7.30ന് സംഗീതസദസ്.21 ന് വൈകിട്ട് 6.30ന് ഓട്ടന്‍തുള്ളല്‍, 7.30ന് ഭക്തിഗാനമേള. 22ന് രാത്രി 10.00 ന് പള്ളിവേട്ട എഴുന്നെള്ളിപ്പ്, 10.30ന് കരിമരുന്ന് പ്രയോഗം. 23 ന് ഉച്ചക്ക് 12.20ന് കൊടിയിറക്ക്, 1.30ന് ആറാട്ടെഴുന്നള്ളിപ്പോടെ ഉത്സവം സമാപിക്കും. എല്ലാദിവസവും അന്നദാനം ഉണ്ടായിരിക്കും.

കൂടുതല്‍ വാര്‍ത്തകള്‍ - ക്ഷേത്രവിശേഷങ്ങള്‍