സിറിയന്‍ യാത്രാവിമാനം തുര്‍ക്കിയില്‍ ഇറക്കി

October 11, 2012 രാഷ്ട്രാന്തരീയം

അങ്കാറ: വിമാനത്തില്‍ ആയുധശേഖരം കടത്തുന്നുവെന്ന സൂചനയെ തുടര്‍ന്നു സിറിയന്‍ യാത്രാവിമാനം തുര്‍ക്കിയില്‍ അടിയന്തരമായി ഇറക്കി. തുര്‍ക്കിയുടെ യുദ്ധവിമാനങ്ങള്‍ ഇടപെട്ടാണു സിറിയന്‍ വിമാനം ഇറക്കിയത്. തുടര്‍ന്നു നടത്തിയ പരിശോധനയില്‍ ഏതാനും വാര്‍ത്താ വിനിമയ ഉപകരണങ്ങള്‍ വിമാനത്തില്‍ നിന്നു കണ്ടെടുത്തു.

മോസ്‌കോയില്‍ നിന്നു ഡമാസ്‌കസിലേക്കു പോകുകയായിരുന്ന എ320 എന്ന വിമാനമാണ് തുര്‍ക്കിയുടെ തലസ്ഥാനമായ അങ്കാറയില്‍ ഇറക്കിയത്.
പരിശോധനയ്ക്കു ശേഷം വിമാനത്തെ യാത്ര തുടരാന്‍ അനുവദിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - രാഷ്ട്രാന്തരീയം