ജോസ് സിറിയക് ചീഫ് സെക്രട്ടറിയാകും

October 11, 2012 പ്രധാന വാര്‍ത്തകള്‍

തിരുവനന്തപുരം: ജോസ് സിറിയക്കിനെ പുതിയ ചീഫ് സെക്രട്ടറിയായി നിയമിക്കാന്‍  ഇന്ന് ചേര്‍ന്ന പ്രത്യേക മന്ത്രിസഭായോഗം തീരുമാനിച്ചു. ചീഫ് സെക്രട്ടറി കെ.ജയകുമാര്‍ സര്‍വീസില്‍ നിന്നും വിരമിക്കുന്നതിനാലാണ്  ജോസ് സിറിയക്കിനെ പുതിയ ചീഫ് സെക്രട്ടറിയായി തെരഞ്ഞെടുത്തത്. 1977 കേരള കേഡര്‍ ഐഎഎസ് ഉദ്യോഗസ്ഥനായ ജോസ് സിറിയക് നിലവില്‍ കേന്ദ്ര കെമിക്കല്‍, ഫെര്‍ട്ടിലൈസേഴ്‌സ്, പെട്രോ കെമിക്കല്‍ സെക്രട്ടറിയാണ്.

ശബരിമല സ്‌പെഷ്യല്‍ ഓഫീസറായി കെ. ജയകുമാര്‍ തുടരും.  തൊഴില്‍വകുപ്പ് സെക്രട്ടറിയായി മുഹമ്മദ് ഹനീഷിനെ നിയമിക്കാനും സര്‍ക്കാര്‍ തീരുമാനിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - പ്രധാന വാര്‍ത്തകള്‍