അശ്ലീല മെസേജുകള്‍ക്കും ഇ-മെയിലുകള്‍ക്കും ശിക്ഷ

October 11, 2012 പ്രധാന വാര്‍ത്തകള്‍

ന്യൂഡല്‍ഹി: സ്ത്രീകളെ മോശമായി ചിത്രീകരിക്കുന്നതരത്തിലുള്ള അശ്ലീല മെസേജുകളും ഇ- മെയിലുകളും അയയ്ക്കുന്നവര്‍ക്ക്ശിക്ഷ ഉറപ്പാക്കി  നിയമം ഭേദഗതി ചെയ്യുന്നു.  മൂന്നു വര്‍ഷംവരെ തടവ് ലഭിക്കുന്ന തരത്തിലാണ് നിയമം ഭേദഗതി ചെയ്യുന്നത്. അശ്ലീല സന്ദേശം അയയ്ക്കുന്നവരില്‍നിന്ന് വന്‍തുക പിഴ ഈടാക്കാനും നിയമഭേദഗതി വ്യവസ്ഥ ചെയ്യുന്നു.  പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്രമന്ത്രിസഭാ യോഗം നിയമഭേദഗതിക്ക് അംഗീകാരം നല്‍കി.

നിലവില്‍ അച്ചടി മാധ്യമങ്ങള്‍ക്ക് മാത്രമായിരുന്ന 1986 ലെ നിയമം .  അതിനാല്‍ ദൃശ്യ – ശ്രാവ്യ മാധ്യമങ്ങളും നിയമത്തിന്റെ പരിധിയില്‍ വരുന്ന തരത്തിലാവും ഭേദഗതി. കുറ്റക്കാരെന്ന് കണ്ടെത്തുന്നവരില്‍നിന്ന് ഇടാക്കുന്ന കുറഞ്ഞ പിഴ 2000 ല്‍നിന്ന് 50,000 ആയി ഉയര്‍ത്തിയിട്ടുണ്ട്. ആദ്യമായി കുറ്റം ചെയ്യുന്നവരില്‍നിന്ന് ഒരുലക്ഷം രൂപയും കുറ്റകൃത്യം ആവര്‍ത്തിക്കുന്നവരില്‍നിന്ന് പരമാവധി അഞ്ചുലക്ഷം രൂപയും പിഴ ഈടാക്കും.

കൂടുതല്‍ വാര്‍ത്തകള്‍ - പ്രധാന വാര്‍ത്തകള്‍