ലീഗ് മന്ത്രിമാര്‍ക്കും തങ്ങള്‍ക്കുമെതിരെ വിജിലന്‍സ് അന്വേഷണം

October 11, 2012 കേരളം

തൃശൂര്‍:  കാലിക്കറ്റ് സര്‍വകലാശാലയിലെ വിവാദ ഭൂമിദാനവുമായി ബന്ധപ്പെട്ട് ലീഗ് മന്ത്രിമാര്‍ക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്. മുസ്ലിംലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് ഹൈദരലി തങ്ങള്‍,   വൈസ് ചാന്‍സലര്‍ അബ്ദുല്‍ സലാം എന്നിവര്‍ക്കെതിരെയും അന്വേഷണത്തിന് കോടതി ഉത്തരവിട്ടു. മുന്‍ രജിസ്ട്രാര്‍ നാരായണന്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് നടപടി.

തൃശൂര്‍ വിജിലന്‍സ് കോടതിയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. അന്വേഷണ റിപ്പോര്‍ട്ട് മൂന്നു മാസത്തിനകം സമര്‍പ്പിക്കാനും കോടതി നിര്‍ദ്ദേശിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം