വള്ളത്തോള്‍ സാഹിതിയോത്സവം 16ന് തുടങ്ങും

October 11, 2012 മറ്റുവാര്‍ത്തകള്‍

തിരുവനന്തപുരം: വള്ളത്തോള്‍ സാഹിത്യസമിതി സാഹിതിയോത്സവം 16ന് തുടങ്ങും. തീര്‍ഥപാദമണ്ഡപത്തില്‍ നടക്കുന്ന ഉദ്ഘാടന സമ്മേളനത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, യൂസഫലി കേച്ചേരിക്ക് 1,11,111 രൂപയും കീര്‍ത്തിഫലകവും സമ്മാനിക്കും. ആര്‍. രാമചന്ദ്രന്‍ നായരുടെ അധ്യക്ഷതയില്‍ ചേരുന്ന അവാര്‍ഡ്ദാന ചടങ്ങില്‍ ഡോ. കെ.എസ്. രാധാകൃഷ്ണന്‍, ഡോ. ബി. സന്ധ്യ, ഡോ. എ.എം. വാസുദേവന്‍പിള്ള എന്നിവര്‍ പ്രഭാഷണം നടത്തും.

17ന് സാഹിത്യ സമ്മേളനം മന്ത്രി എ.പി. അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്യും. കവി പി. നാരായണക്കുറുപ്പിന്റെ അധ്യക്ഷതയില്‍ ചേരുന്ന സമ്മേളനത്തില്‍ ചെങ്കല്‍ സുധാകരന്‍, ഡോ. വിളക്കുടി രാജേന്ദ്രന്‍, എസ്. രാധാകൃഷ്ണന്‍ എന്നിവര്‍ വള്ളത്തോള്‍ പ്രഭാഷണം നടത്തും. 18ന് ഉച്ചകഴിഞ്ഞ് രണ്ടിന് തുടങ്ങുന്ന കവി സമ്മേളനം ചുനക്കര രാമന്‍കുട്ടി ഉദ്ഘാടനം ചെയ്യും. നീലമ്പേരൂര്‍ മധുസൂദനന്‍ നായരുടെ അധ്യക്ഷതയില്‍ പെരുമ്പുഴ ഗോപാലകൃഷ്ണന്‍, ഏഴാച്ചേരി രാമചന്ദ്രന്‍, കാര്യവട്ടം ശ്രീകണ്ഠന്‍ നായര്‍, മുരുകന്‍ കാട്ടാക്കട, കെ. സുദര്‍ശനന്‍ തുടങ്ങിയ 51 കവികള്‍ കാവ്യാര്‍ച്ചന നടത്തും. വൈകുന്നേരം ആറിന് സമാപന സമ്മേളനം മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. ഡോ. എന്‍. മുകുന്ദന്റെ അധ്യക്ഷതയില്‍ ചേരുന്ന സമ്മേളനത്തില്‍ ഡോ. എം.ജി. ശശിഭൂഷണ്‍, ഡോ. ബി.വി. ശശികുമാര്‍, പ്രഫ. സി.ജി. രാജഗോപാല്‍ എന്നിവര്‍ പ്രഭാഷണം നടത്തും.

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍